പയ്യന്നൂരില്‍ ആഭരണ നിര്‍മാണശാലകളില്‍ കവര്‍ച്ച

കണ്ണൂ൪ : പയ്യന്നൂരിന് സമീപം കരുവള്ളൂ൪ ടൗണിൽ പ്രവ൪ത്തിക്കുന്ന ആഭരണ നി൪മാണശാലകളിൽ കവ൪ച്ച. ടൗണിൽ രണ്ട് കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്ന സികെവി ജ്വല്ലറിയിലാണ് ഷട്ട൪ കുത്തിത്തുറന്ന് കവ൪ച്ച നടന്നത്.

രണ്ട് ജ്വല്ലറികളിൽ നിന്നുമായി 13 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വ൪ണം,വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സികെവി ഗംഗാധരൻ, സഹോദരി പുത്രൻ ബാബു എന്നിവരുടെ ഉടമസ്ഥതയിലാണ് ജ്വല്ലറികൾ പ്രവ൪ത്തിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പയ്യന്നൂ൪ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.