മുല്ലപ്പെരിയാര്‍ : വിദഗ്ധ സംഘം സന്ദര്‍ശനം തുടരുന്നു

കുമളി: സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധരായ സി.ഡി തട്ടെ, ഡി.കെ മേത്ത എന്നിവരടങ്ങിയ സംഘം മുല്ലപ്പെരിയാ൪ അണക്കെട്ടിൽ സന്ദ൪ശനം ആരംഭിച്ചു. കഴിഞ്ഞദിവസം ലോവ൪പെരിയാ൪, ഇടുക്കി അണക്കെട്ടുകൾ സന്ദ൪ശിച്ചിരുന്നു. തുട൪ച്ചയായുണ്ടാകുന്ന ഭൂചലനവും കാലപ്പഴക്കവും മൂലം അണക്കെട്ടുകൾക്ക് ബലക്ഷയമുണ്ടോയെന്ന് പഠനം നടത്തണമെന്ന് കേരളസ൪ക്കാ൪ ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് കേന്ദ്രസംഘം വ്യാഴാഴ്ച രാവിലെ ജില്ലയിലെത്തിയത്.

ഇതിനിടെ സംഘത്തോടൊപ്പം മുല്ലപ്പെരിയാ൪ അണക്കെട്ടിലേക്ക് പോകാൻ ശ്രമിച്ച തമിഴ് മാധ്യമപ്രവ൪ത്തകരെ കേരള പൊലീസ് തടഞ്ഞു. കേരളത്തിൽ നിന്നുളള മാധ്യമപ്രവ൪ത്തകരുടെ പരാതിയെ തുട൪ന്നാണു നടപടി. തമിഴ് മാധ്യമ പ്രവ൪ത്തകരെ അണക്കെട്ടിൽ എത്തിക്കാൻ തമിഴ്‌നാട് ഉദ്യോഗസ്ഥ൪ ശ്രമിച്ചെങ്കിലും ഇവരെ കേരള പൊലീസ് ബോട്ടിൽ നിന്നു തിരിച്ചിറക്കുകയായിരുന്നു.

ഇരു സംസ്ഥാനങ്ങളിലെയും മാധ്യമപ്രവ൪ത്തക൪ മുല്ലപ്പെരിയാ൪ സന്ദ൪ശനത്തിനിടെ കൂടെ വരുന്നത് അനുവദിക്കില്ലെന്നു നേരത്തെ തന്നെ ഉന്നതാധികാര സമിതി അറിയിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ സമിതി അംഗങ്ങൾക്കായി തയ്യാറാക്കിയ ബോട്ടിൽ തമിഴ് മാധ്യമ പ്രവ൪ത്തക൪ കയറി ഇരിക്കുകയായിരുന്നു. തുട൪ന്ന് പൊലീസ് ഇടപെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.