പിറവം ഉപതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂദൽഹി: പിറവം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉത്ത൪പ്രദേശ് അടക്കം മറ്റ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4.30 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് വാ൪ത്താസമ്മേളനം നടത്തും.

മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുട൪ന്നാണ് പിറവം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടി.എം.ജേക്കബിന്റെ മകൻ അനീഷ് ജേക്കബ് ആണ് പിറവത്ത് യു.ഡി.എഫ് സ്ഥാനാ൪ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.എം.ജേക്കബാണ് ഇടതുമുന്നണിയുടെ സ്ഥാനാ൪ഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.