ക്യൂബ 2,900 തടവുകാരെ മോചിപ്പിക്കുന്നു

ഹവാന: ക്യൂബയിൽ രാഷ്ട്രീയ കുറ്റം ചെയ്തവരുൾപ്പെടെ 2,900 തടവുകാരെ ജയിൽമോചിതരാക്കുന്നു. തടവുകാരുടെ ബന്ധുക്കളുടെയും വിവിധ മതസംഘടനകളുടെയും അഭ്യ൪ഥനയും ജയിൽവാസകാലത്തെ തടവുകാരുടെ മികച്ച പെരുമാറ്റവും കണക്കിലെടുത്താണ് ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടതെന്ന് പ്രസിഡന്റ് റൗൾ കാസ്‌ട്രോ അറിയിച്ചു. 25 രാജ്യങ്ങളിൽ നിന്നായി 86 വിദേശതടവുകാരും മോചിപ്പിക്കപ്പെടുന്നവരിൽ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഇവരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്നാണ് റിപ്പോ൪ട്ട്.

എന്നാൽ രാജ്യദ്രോഹക്കുറ്റത്തിനു 15 വ൪ഷം തടവുശിക്ഷ അനുഭവിക്കുന്ന യുഎസ് പൗരൻ അലൻ ഗ്രോസിനെ മോചിപ്പിക്കില്ലെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.