കൊച്ചി: പാ൪ട്ടി സമ്മേളനങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജനാധിപത്യ അവകാശം ഉപയോഗിച്ച് സത്യസന്ധമായി പ്രവ൪ത്തിക്കുന്നവരെ തക൪ക്കാൻ ശ്രമിക്കുന്ന വിക്രമന്മാരുമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. കൊച്ചിയിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. കാലങ്ങളായി നിലനിൽക്കുന്ന നേതൃത്വത്തെ മാറ്റുന്നതിന് ജനാധിപത്യപരമായ അവകാശം നൽകുന്ന പാ൪ട്ടിയാണ് സി.പി.എം. അത് പരിപാലിക്കാൻ പാ൪ട്ടി ശ്രമിക്കുന്നുണ്ട്.
എന്നാൽ, ഇതിൻെറ പേരിൽ സത്യസന്ധമായി പ്രവ൪ത്തിക്കുന്നവരെ പരാജയപ്പെടുത്തുന്നതിന് നീക്കം നടക്കുന്നുണ്ട്. ഇതിനായി കള്ള പ്രചാരവേലകളും നടക്കുന്നുണ്ട്. ഇത്തരക്കാരെ പരാജയപ്പെടുത്തുന്നതിന് പാ൪ട്ടി പ്രതിനിധികൾ ശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.