ടിപ്പറിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ചു

കൊടിയത്തൂ൪: കൊയിലാണ്ടി-എടവണ്ണ ദേശീയപാതയിൽ മുക്കം പാലത്തിൽ ടിപ്പ൪ ലോറി ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. സൗത്ത് കൊടിയത്തൂരിലെ റിട്ട. അധ്യാപകൻ നാട്ടിക്കല്ലിങ്ങൽ മുഹമ്മദ് (60) ആണ് മരിച്ചത്. കാരശ്ശേരി ജങ്ഷനിൽനിന്ന് മുക്കത്തേക്ക് നടന്നുപോകവേയാണ് അപകടം. അരീക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന കെ.എൽ 18 1559 നമ്പ൪ ടിപ്പ൪ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു. അപകടത്തിനിടെ ഇദ്ദേഹം പാലത്തിൻെറ കൈവരിക്കും ഓട്ടോക്കും ഇടയിൽ ഞെരിഞ്ഞമരുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


വയനാട്ടിലെ കുന്നംപറ്റ എ.പി.ജെ.എസ്.എ.എൽ.പി സ്കൂളിൽ ദീ൪ഘകാലം അധ്യാപകനായിരുന്നു. തെയ്യത്തുംകടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ അധ്യാപകനാണ്. നല്ളൊരു മതപ്രഭാഷകൻ കൂടിയായിരുന്നു.
ഭാര്യമാ൪: ആമിന കീഴുപറമ്പ്, റുഖിയ കുന്നംപറ്റ. മക്കൾ: മുനീ൪ മാസ്റ്റ൪ (നായ൪കുഴി ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ), ആബിദ് (മുക്കം ടി.ടി.ഐ അധ്യാപകൻ), ഫാഇസ് (ചേന്ദമംഗലൂ൪ ഇസ്ലാഹിയ കോളജ് വിദ്യാ൪ഥി). മരുമക്കൾ: മുബഷിറ കുനിയിൽ (റിയൽ ഒപ്റ്റിക്കൽസ്, ചുള്ളിക്കാപ്പറമ്പ്), സാജിദ (എരഞ്ഞിമാവ്). സഹോദരങ്ങൾ: എൻ.കെ. കോയാമു, എൻ.കെ. അബ്ദുൽ ഗഫൂ൪ (യൂനിവേഴ്സിറ്റി ലൈബ്രേറിയൻ), ആയിശ, റുഖിയ, ബീച്ചിപ്പാത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.