ലൈംഗിക പീഡനം: ചിന്മയാനന്ദയുടെ അറസ്റ്റിന് സ്റ്റേ

അലഹബാദ്: ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സ൪ക്കാറിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദ ആത്മീയ നേതാവായിരുന്ന കാലത്ത് ആശ്രമത്തിലെ അന്തേവാസിയായ ശിഷ്യയെ ബലാൽസംഗത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. 2005ൽ ഇവരെ നിരവധി തവണ ബലാൽസംഗം ചെയ്യുകയും ഒന്നിലേറെ തവണ നി൪ബന്ധിച്ച് ഗ൪ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ചിന്മയാനന്ദക്കെതിരായ എഫ്.ഐ.ആ൪. ഇതിനെതിരെ ചിന്മയാനന്ദ നൽകിയ ഹരജിയിലാണ്  ഡിവിഷൻ ബെഞ്ച് സ്റ്റേ ഉത്തരവ് നൽകിയത്. ഈ കേസിൽ എതി൪ സത്യവാങ്മൂലം സമ൪പ്പിക്കാൻ ഉത്ത൪പ്രദേശ് സ൪ക്കാറിന് മൂന്നാഴ്ച സമയം  അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.