ഇറാഖില്‍ സ്ഫോടന പരമ്പര; 57 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും സമീപപ്രദേശങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരകളിൽ 57പേ൪ മരിച്ചതായി ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് താരിഖ് പറഞ്ഞു. 176 ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിന് സമീപമത്തെ  അല്ലാവി, ബാബുൽ മുഅ്തം,  ഷുവാല തുടങ്ങിയ നഗരങ്ങളിലാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. റോഡരികിൽ കാറുകളിലും മറ്റ് വാഹനങ്ങളിലുമായി സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കിൽ നിന്ന് യുഎസ് സേന പിൻവാങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ അക്രമണമാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.