വൈശാഖിന്റെ പുതിയ 'സര്‍പ്രൈസ്'

രണ്ട് കൊല്ലം മുമ്പ് പോക്കിരിരാജയിലൂടെ സൂര്യയേയും രാജയേയും കൊണ്ടു വന്ന് മലയാളികളുടെ മനം കവ൪ന്ന സംവിധായകനാണ് വൈശാഖ്.  മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിച്ച പോക്കിരിരാജ കേരളത്തിൽ മാത്രം പത്ത് കോടിയിലധികം ലാഭം കൊയ്തു.

തന്റെ പുതിയ ചിത്രത്തിലും പ്രേക്ഷകരെ അമ്പരിപ്പിക്കാനൊരുങ്ങുകയാണ്  വൈശാഖ്. പോക്കിരിരാജയിലെ പോലെതന്നെ ഒരു മെഗാതാരത്തേയും മറ്റൊരു താരത്തിന്റെ മകനേയും പ്രേക്ഷക൪ക്ക് മുന്നിലെത്തിക്കുന്നു സംവിധായകൻ.   ഇത്തവണ മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണ് വൈശാഖനൊപ്പം കൂടുന്നത്. ലാലേട്ടന്റെ കൂടെ മമ്മുക്കയുടെ മകൻ ദുൽഖ൪ സൽമാനാണെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. എന്നാൽ എങ്ങനെയിരിക്കും സിനിമയെന്നറിയാൻ പ്രേക്ഷക൪ 2012ന്റെ അവസാനം വരെ കാത്തിരിക്കേണ്ടി വരും.

തന്റെ മല്ലൂസിങ് എന്ന സിനിമയുടെ അണിയറയിലാണിപ്പോൾ വൈശാഖ് . സൽമാനാകട്ടെ പുതിയാപ്പിളയാകുന്നതിന്റെ തിരക്കിലും. രസികൻ സീനുകളും തട്ടുപൊളിപ്പൻ പാട്ടുകളുമായി മലയാളിയെ വശത്താക്കിയ പോക്കിരിരാജയെ പോലെ മറ്റൊരു രാജയാകുമോ പുതിയ സംരംഭമെന്ന് കാത്തിരുന്ന് കാണാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.