ന്യൂദൽഹി: ഉത്തരേന്ത്യയിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യത്തിൽ 18 പേ൪ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 93 ആയി. ഉത്ത൪പ്രദേശിൽ 16 ഉം പഞ്ചാബിൽ രണ്ടു പേരുമാണു ഇന്നലെ രാത്രിയോടെ മരിച്ചത്.
ശൈത്യവും മഞ്ഞും കാരണം ഉത്ത൪പ്രദേശിൽ മാത്രം 61 പേരാണു ഇതുവരെ മരിച്ചത്. ഝാ൪ഖണ്ഡിൽ 14ഉം പഞ്ചാബിൽ 11ഉം ബീഹാറിൽ 7ഉം പേ൪ മരിച്ചിട്ടുണ്ട്.
ശക്തമായ മൂടൽ മഞ്ഞു കാരണം മിക്ക സ്ഥലങ്ങളിലും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ദൽഹിയിൽ ഏഴു ഡിഗ്രിയും ശ്രീനഗറിൽ മൈനസ് ഒന്നുമാണു താപനില. വീടില്ലാത്തവ൪ക്കു രാത്രികാല കിടപ്പാടം ഒരുക്കുമെന്നു ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അവ൪ പറഞ്ഞു. ഉത്ത൪പ്രദേശിൽ മൂന്നു ഡിഗ്രിയാണു താപനില രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.