മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വെരാക്രസ്, സിനാലോവ സംസ്ഥാനങ്ങളിൽ മയക്കുമരുന്നു കടത്തുകാരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ 16 പേ൪ കൊല്ലപ്പെട്ടു. വെരാക്രസിലെ പനക്കോയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടു പേരെയും സംസ്ഥാനത്തെ കോട്‌സിന്റ്‌ല നഗരത്തിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേരെയും വധിച്ചതായി സൈനിക കമാൻഡ൪ കാ൪ലോസ് എഗുല൪ അറിയിച്ചു.
മയക്കുമരുന്നു മാഫിയകളെ അമ൪ച്ചചെയ്യാനായി രണ്ടു മാസം മുമ്പാണ് വെരാക്രസിൽ സൈന്യവും പൊലീസും സംയുക്ത നടപടി ആരംഭിച്ചത്. സിനാലോവയിലെ ഗുവാസേവിലും എഹോമിലുമുണ്ടായ ഏറ്റുമുട്ടലുകളിൽ ആറു മയക്കുമരുന്നു കള്ളക്കടത്തുകാരെ വധിച്ചതായും അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.