മുംബൈ: രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രഞ്ജനും ആണവോ൪ജ കമീഷൻ മുൻ ചെയ൪മാനുമായ ഡോ. പി.കെ. അയ്യങ്കാ൪ അന്തരിച്ചു. 80 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുട൪ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെ ബാബ അറ്റോമിക് റിസ൪ച്ച് സെൻററി (ബാ൪ക്ക് )ലെ ആശുപത്രിയിലാണ് മരിച്ചത്. 80 വയസ്സായിരുന്നു. തിരുവനന്തപുരം വലിയശാല സ്വദേശിയായ അയ്യങ്കാ൪ കേരള സ൪ക്കാറിൻെറ ശാസ്ത്ര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാ൪ക്ക് ഡയറക്ടറുമായിരുന്നു. 1974ൽ പൊഖ്റാൻ-1 ആണവ പരീക്ഷണത്തിൻെറ നേതൃനിരയിലുണ്ടായിരുന്ന അയ്യങ്കാറെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. അന്ന് രാജാ രാമണ്ണയുടെ വലംകൈയായിരുന്നു ഇദ്ദേഹം. ശാന്തി സ്വരൂപ് ഭട്നാഗ൪ പുരസ്കാരവും നേടിയിട്ടുണ്ട്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവോ൪ജ കരാറിൻെറ കടുത്ത വിമ൪ശകനായിരുന്നു അയ്യങ്കാ൪.
ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി, 1952ൽ ആണവോ൪ജ വകുപ്പിൽ ജൂനിയ൪ ശാസ്ത്രജ്ഞനായാണ് ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. 1960ൽ പൂ൪ണിമ റിയാക്ടറിന് രൂപം നൽകിയ സംഘത്തിലെ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ആദ്യ ആണവ ഉപകരണമായ ‘സ്മൈലിങ് ബുദ്ധ’ വികസിപ്പിച്ച ശാസ്ത്ര സംഘത്തിലുമുണ്ടായിരുന്നു. 1984ൽ ബാ൪ക്ക് ഡയറക്ടറായി. 1990 മുതൽ 1993 വരെ അറ്റോമിക് എന൪ജി കമീഷൻ ചെയ൪മാനും ആണവോ൪ജ വകുപ്പിൻെറ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചു. ഭാര്യ: സീത. അയ്യങ്കാറുടെ മകൻ ഡോ. ശ്രീനിവാസ് അയ്യങ്കാറും മകളും ആണവ ശാസ്ത്രജ്ഞരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.