ടെവസ് മിലാനിലേക്ക്

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റ൪ സിറ്റിയുടെ അ൪ജൻറീനൻ താരം കാ൪ലോസ് ടെവസിൻെറ കൂടുമാറ്റത്തിൻെറ കാര്യത്തിലെ അനിശ്ചിതത്വം തീരുന്നു. ക്ളബുമായി ഉടക്കിക്കഴിയുന്ന ടെവസിന് വേണ്ടി ഇറ്റാലിയൻ ക്ളബായ എ.സി മിലാൻ രംഗത്തെത്തിയെങ്കിലും ലോണിന് നൽകാൻ കഴിയില്ളെന്ന ഉറച്ച നിലപാടാണ് സിറ്റി മാനേജ൪ റോബ൪ട്ടോ മാൻസീനി. എന്നാൽ, ട്രാൻസ്ഫറിന് തയാറാണെന്ന നിലപാട് സ്വീകരിച്ചതോടെ വ്യാഴാഴ്ച മിലാൻെറ വൈസ് പ്രസിഡൻറ് അഡ്രിയാനോ ഗലിയാനി മാഞ്ചസ്റ്ററിലെത്തും. ട്രാൻസ്ഫറിൻെറ കാര്യത്തിൽ രമ്യമായ പരിഹാരമുണ്ടാവുമെന്നുതന്നെയാണ് മാൻസീനിയുടെയും അഭിപ്രായം. മാഞ്ചസ്റ്റ൪ സിറ്റിയുമായി മൂന്നുവ൪ഷത്തെ കരാറിലൊപ്പിട്ട ടെവസ് സെപ്റ്റംബറിന് ശേഷം ടീമിന് കളിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ സൈഡ് ബെഞ്ചിലിരുന്ന് പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച ടെവസ് ക്ളബിൻെറ സമ്മതമില്ലാതെ നവംബറിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒന്നിലേറെ അച്ചടക്ക ലംഘനങ്ങൾ നടത്തിയ ടെവസിന് ക്ളബ് നാലാഴ്ചത്തെ ശമ്പളം പിഴയിട്ടിരുന്നെങ്കിലും ഫുട്ബാൾ താരങ്ങളുടെ അസോസിയേഷൻ അത് രണ്ടാഴ്ചത്തേതാക്കി ചുരുക്കിയിരുന്നു. ജനുവരിയിൽ ടെവസിൻെറ കൂടുമാറ്റം ഏറക്കുറെ ഉറപ്പായതോടെ ആഫ്രിക്കൻ നാഷൻസ് കപ്പിൽ കളിക്കാൻ കോലോയും യായാ ടൂറിയും മടങ്ങുന്നതും സിറ്റിയെ വിഷമിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.