ധാക്ക: ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പാകിസ്താൻ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 132 റൺസിൻെറ ലീഡ്നേടിയ സന്ദ൪ശക൪ നാലാം ദിവസം കളിനി൪ത്തുമ്പോൾ 114 റൺസെടുക്കുന്നതിനിടെ ആതിഥേയരുടെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി വിജയം മണത്തുതുടങ്ങി.
അഞ്ചു വിക്കറ്റ് മാത്രം കൈയിലിരിക്കെ ബംഗ്ളാദേശ് ഇപ്പോഴും 18 റൺസ് പിന്നിലാണ്. 30 റൺസുമായി നാസി൪ ഹുസൈനും ഏഴു റൺസുമായി ഷഫീഖു൪റഹ്മാനുമാണ് ക്രീസിൽ.
നേരത്തേ ബംഗ്ളാദേശിൻെറ 338 റൺസിന് മറുപടിയായി പാകിസ്താൻ ഒന്നാമിന്നിങ്സിൽ 470 റൺസെടുത്ത് പുറത്തായി.
തൗഫീഖ് ഉമറിൻെറ സെഞ്ച്വറിക്കു പുറമെ യൂനുസ്ഖാൻ (49), ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ് (70), അസദ് ഷഫീഖ് (42), അദ്നാൻ അക്മൽ (53) എന്നിവരുടെ ബാറ്റിങ് മികവാണ് സന്ദ൪ശക൪ക്ക് മികച്ച ലീഡ് നൽകിയത്. ഒന്നാമിന്നിങ്സിൽ 144 റൺസെടുത്ത ആതിഥേയരുടെ ആൾറൗണ്ട൪ ശകീബുൽ ഹസൻ 82 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത് ബൗളിങ്ങിലും തിളങ്ങി.
ആദ്യ ടെസ്റ്റിലെ തോൽവി ആവ൪ത്തിക്കാതിരിക്കാൻ പാഡ് കെട്ടിയിറങ്ങിയ ബംഗ്ളാദേശിനെ രണ്ടു വിക്കറ്റ് വീണ്ടെടുത്ത ഉമ൪ ഗുലും ഐസാസ് ചീമയുമാണ് സമ്മ൪ദത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.