ലണ്ടന്‍ ഒളിമ്പിക്സ്: ഡൗ കെമിക്കല്‍സിനെ വിലക്കണമെന്ന് ഐ.ഒ.എ

ന്യൂദൽഹി: ലണ്ടൻ ഒളിമ്പിക്സിൻെറ സ്പോൺസ൪ഷിപ്പിൽനിന്ന് ഡൗ കെമിക്കൽസിനെ മാറ്റണമെന്ന് ശക്തമായ ആവശ്യവുമായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രംഗത്ത്. ഇതുസംബന്ധിച്ച് അസോസിയേഷൻ ഇൻറ൪നാഷനൽ ഒളിമ്പിക് കമ്മിറ്റിക്ക് കത്തെഴുതി.
ഡൗ കെമിക്കൽ കമ്പനിയെ സ്പോൺസ൪ സ്ഥാനത്തുനിന്ന് നീക്കാൻ ലണ്ടൻ ഒളിമ്പിക് സംഘാടകരോട് ആവശ്യപ്പെടണമെന്നാണ് കത്തെന്ന് ഐ.ഒ.എ ആക്ടിങ് പ്രസിഡൻറ് വി.കെ. മൽഹോത്ര പറഞ്ഞു. ഒളിമ്പിക് വേദിയിൽ ഡൗ കമ്പനിയുടെ സാന്നിധ്യം ഒളിമ്പിക് ആശയങ്ങളുടെ വികാരം ഹനിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 1984ലെ ഭോപാൽ ദുരന്തത്തിന് കാരണക്കാരായ യൂനിയൻ കാ൪ബൈഡ് കമ്പനി വിലക്കെടുത്ത ഡൗ കെമിക്കൽസ് ലണ്ടൻ ഒളിമ്പിക്സിൻെറ സ്പോൺസ൪മാരായത് വിവാദമുയ൪ത്തിയിരുന്നു. ഭോപാൽ വാതക ദുരന്തത്തിനിരയായവ൪ക്ക് നഷ്ടപരിഹാരം നൽകിയെന്ന കമ്പനിയുടെ അവകാശവാദം തെറ്റാണെന്നും കത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.