ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതിയെ പിടികൂടി

സന്നിധാനം: ശബരിമല സോപാനത്തിൽ ദ൪ശനം നടത്തിയിറങ്ങിയ യുവതിയെ സുരക്ഷാഉദ്യോഗസ്ഥ൪ പിടികൂടി. ആന്ധ്ര സ്വദേശിനി സരസ്വതി (35) ആണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ പതിനെട്ടാംപടി ചവിട്ടിയാണ് യുവതി ദ൪ശനം നടത്തിയത്. സംശയം തോന്നിയ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ആണ് യുവതിയെ പിടികൂടിയത്. മെലിഞ്ഞ ശരീരമുള്ള യുവതി കറുത്ത വസ്ത്രമണിഞ്ഞ് കനമുള്ള വടി കുത്തിപിടിച്ച് വൃദ്ധയെ പോലെയാണ് നടന്നു നീങ്ങിയതെന്ന് സുരക്ഷാഉദ്യോഗസ്ഥ൪ പറഞ്ഞു. സംഭവത്തെ തുട൪ന്ന് നടയടച്ച് ശുദ്ധികലശം നടത്തുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.