റഷ്യയിലെ എണ്ണ ഖനന ദുരന്തം ; 16 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

മോസ്കോ: കിഴക്കൻ റഷ്യയിലെ ഒകോത്സ്ക് കടലിൽ എണ്ണ ഖനന പ്ലാറ്റ് ഫോം മുങ്ങിയുണ്ടായ അപകടത്തിൽ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. 37 പേരെങ്കിലും മരണപ്പെട്ടതായാണ് കരുതുന്നത്.

കരയിൽ നിന്ന് കേവലം 200 മീറ്റ൪ അകലെ സ്ഥാപിച്ചിട്ടുള്ള കോൽസ്കോയെ എന്ന പ്ലാറ്റ്ഫോമാണ് പ്രതികൂല കാലാവസ്ഥ കാരണം മുങ്ങിപ്പോയതെന്ന് അധികൃത൪ അറിയിച്ചു. കേവലം 17 ഡിഗ്രി മാത്രം താപനിലയുണ്ടായിരുന്ന മേഖലയിൽ കൂറ്റൻ ഹിമ തിരകളടിച്ച് പ്ലാറ്റ്ഫോം തകരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ, മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് ഇവിടെ ഖനനം നടത്തിയിരുന്നതെന്നും റിപ്പോ൪ട്ടുകളുണ്ട്. രക്ഷാ പ്രവ൪ത്തനം തടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.