ന്യൂദൽഹി: അതിശൈത്യവും ശീതക്കാറ്റും കാരണം ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 26 ആയി. യുപിയിലാണ് കൂടുതൽ മരണങ്ങൾ റിപോ൪ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഞായറാഴ്ച രാത്രി മാത്രം ആറു പേ൪ മരിച്ചു. 2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ മീററ്റാണ് യുപിയിൽ ഏറ്റവും തണുപ്പേറിയ സ്ഥലം.
രാജ്യതലസ്ഥാനത്തും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കനത്ത മൂടൽമഞ്ഞ് കാരണം മിക്ക സ്ഥലങ്ങളിലും റെയിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെയും ശൈത്യം ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ അഞ്ചു ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.