ബംഗളൂരു: സുഹൃത്തുക്കളായ വിദ്യാ൪ഥികൾ ബൈക്കിൽ ബസിടിച്ച് മരിച്ചു. കോഴിക്കോട് മലാപ്പറമ്പ് ഇന്ദിരയിൽ അഡ്വ. പി.കെ. സോമൻെറ മകൻ അരുൺ (19), തിരുവമ്പാടി തരണിയിൽ ബേബിയുടെ മകൻ പോൾ (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി രണ്ടോടെ ബംഗളൂരു എയ൪പോ൪ട്ട് റോഡിൽ യലഹങ്ക ബി.എസ്.എഫ് ആസ്ഥാനത്തിന് മുമ്പിലായിരുന്നു അപകടം. ബംഗളൂരു ക്രൈസ്റ്റ് സ൪വകലാശാല ബി.കോം രണ്ടാം വ൪ഷ വിദ്യാ൪ഥികളായ ഇരുവരും നന്ദി ഹിൽസിലേക്ക് വിനോദയാത്ര പോകുമ്പോൾ ബി.എം.ടി.സി വോൾവോ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറെ അറസ്റ്റുചെയ്തു. സ൪ജാപുര റോഡിലെ വീട്ടിൽ പേയിങ് ഗെസ്റ്റുകളായിരുന്നു ഇവ൪. അരുണിൻെറ അമ്മ ലിഷ. സഹോദരി അഞ്ജു. അരുണിൻെറ സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മീനങ്ങാടി കേണിച്ചിറയിലെ തറവാട് വീട്ടിൽ നടക്കും. പോളിൻെറ മാതാവ് ഷീല. സഹോദരങ്ങൾ: നീതു റോയൽ ബേബി (ലക്ചറ൪, പി.വി.എസ് നഴ്സിങ് കോളജ്, കോഴിക്കോട്), ഡാലു റോയൽ ബേബി (അസി. മാനേജ൪, ഐ.ഡി.ബി.ഐ, കാസ൪കോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവമ്പാടി സേക്രഡ് ഹാ൪ട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.