ത്രിദിനം ഇന്നു മുതല്‍

കാൻബറ: ആസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി മഹേന്ദ്രസിങ് ധോണിക്കും കൂട്ട൪ക്കും ഇന്ന് അവസാന പരീക്ഷണം. റണ്ണൊഴുകിയ ദ്വിദിന മത്സരത്തിനുശേഷം ഇന്ത്യ ഇന്ന് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ചെയ൪മാൻസ് ഇലവനുമായി ത്രിദിന മത്സരത്തിനിറങ്ങും. 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ പേസ് ബൗളിങ്ങിൻെറ കരുത്ത് പരീക്ഷിക്കുന്നതായിരിക്കും പര്യടനത്തിലെ ആദ്യ ഫസ്റ്റ് ക്ളാസ് പോരാട്ടം.
ദ്വിദിന മത്സരത്തിൽ 5.3 ഓവ൪ മാത്രമെറിഞ്ഞ് കൂടാരം കയറിയ ഇശാന്ത് ശ൪മ പരിക്ക് പൂ൪ണമായി ഭേദമാകാത്തതിനാൽ കരക്കിരിക്കും. പകരം പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയ സഹീ൪ഖാനാണ് പേസ് പടയുടെ ചുക്കാൻപിടിക്കുക. പരിക്ക് മാറി രണ്ട് രഞ്ജി മത്സരങ്ങൾ കളിച്ച സഹീറിൻെറ പ്രകടനമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ദ്വിദിന മത്സരത്തിൽ ഏറെ തല്ലുവാങ്ങിയ ബൗള൪മാ൪ പിഴവുകൾ ആവ൪ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ്.
പര്യടനത്തിൽ നൂറാം ശതകം ലക്ഷ്യമിടുന്ന സചിൻ ടെണ്ടുൽകറും വി.വി.എസ്. ലക്ഷ്മണും ആദ്യ മത്സരത്തിൽ തിളങ്ങി വരവറിയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ധോണി, വൈസ് ക്യാപ്റ്റൻ സെവാഗ് എന്നിവ൪ക്ക് മണ്ണുമായി ഇണങ്ങിച്ചേരാനുള്ള അവസരമാണിത്. സ്പിൻ ബൗളിങ്ങിൻെറ കുന്തമുനയായി വ൪ത്തിക്കുന്ന ആ൪. അശ്വിനും ഈ മത്സരം മികച്ച തയാറെടുപ്പാവും.
മറുവശത്ത് ക്യാപ്റ്റൻ ഡേവിഡ് വാ൪ണറടക്കം ഒട്ടേറെ താരങ്ങൾ ടെസ്റ്റ് ടീമിൽ തിരിച്ചെത്താൻ നറുക്ക് കാത്തിരിക്കുന്നവരാണ്. ഓപണ൪ ഫിൽ ഹ്യൂസ്, ഉസ്മാൻ ഖാജ, ഡഗ് ബോളിങ്ങ൪ എന്നിവരാണ് ഇവരിൽ മുന്നിൽ. ഒപ്പം യുവനിരയിൽ ഓപണ൪ എഡ്കൊവാൻ, ട്രെൻഡ് കോപ്ലാൻഡ് എന്നിവ൪ പ്രതിഭ തെളിയിക്കാൻ കൊതിക്കുന്നവരായുണ്ട്. അതേസമയം, മഴപെയ്യുമെന്ന പ്രവചനം മത്സരത്തിന് ഭീഷണിയായി നിലനിൽക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.