ബംഗ്ളാദേശ് 338ന് പുറത്ത്

ധാക്ക: പാകിസ്താനെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൻെറ ഒന്നാമിന്നിങ്സിൽ ബംഗ്ളാദേശ് 338 റൺസിന് പുറത്ത്. രണ്ടാം ദിവസം വെളിച്ചക്കുറവ് കാരണം കളി നേരത്തേ നി൪ത്തുമ്പോൾ സന്ദ൪ശക൪ ഒരു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. തൗഫീഖ് ഉമറും (44), അസ്ഹ൪ അലിയും (27) ആണ് ക്രീസിൽ.
രാവിലെ അഞ്ച് വിക്കറ്റിന് 234 റൺസുമായി കളി തുട൪ന്ന ആതിഥേയ൪ ഞായറാഴ്ച 104 റൺസ് കൂടി കൂട്ടിച്ചേ൪ത്തു. 144 റൺസെടുത്ത ശാകിബുൽ ഹസനാണ് ഇന്നിങ്സിന് അടിത്തറയിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.