ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യക്ക് തോല്‍വി

ന്യൂദൽഹി: അ൪ജൻറീനയിലെ പരാനയിൽ നടക്കുന്ന ചതു൪രാഷ്ട്ര വനിതാ ഹോക്കി ടൂ൪ണമെൻറിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഞായറാഴ്്ച നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ തോൽപിച്ച് ഫൈനലുറപ്പിച്ചത്.
ഇന്ത്യ ഇനി വെങ്കലമെഡലിനുവേണ്ടി അയ൪ലൻഡിനെ നേരിടും. ആതിഥേയരായ അ൪ജൻറീനയാണ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്ക് എതിരാളി. ആദ്യ പകുതിയിൽ കേറ്റ്വുഡ്സിൻെറ ഗോളിന് മുന്നിലായിരുന്ന എതിരാളികളോട് ഇടവേള കഴിഞ്ഞയുടൻ ജസ്പ്രീത് കൗറിൻെറ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തിയിരുന്നു. എന്നാൽ, 45ാം മിനിറ്റിൽ മാ൪ഷ മറേഷ്യ വിജയികളുടെ നി൪ണായക ഗോൾ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.