കാര്‍ഷിക വായ്പാപരിധി 12,405 കോടിയായി ഉയര്‍ത്തണം -കേരളം

ബംഗളൂരു: കേരളത്തിനുള്ള കാ൪ഷിക വായ്പാപരിധി 12,405 കോടിയായി ഉയ൪ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബാങ്കിങ് മേഖലയോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രാലയം 2011-12ൽ 12,405 കോടിയാണ് സംസ്ഥാനത്തിന് വായ്പയായി നിശ്ചയിച്ചതെങ്കിലും സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇത് 4370 കോടി രൂപയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ ധനവിനിയോഗം സംബന്ധിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെയും പൊതുമേഖല ബാങ്ക് മേധാവികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കാ൪ഷിക മേഖലയിൽ വായ്പ ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകാൻ ബാങ്കുകളോട് നി൪ദേശിക്കണമെന്ന് ഉമ്മൻ ചാണ്ടി പ്രണബ് മുഖ൪ജിയോട് ആവശ്യപ്പെട്ടു. ക൪ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നെല്ല്, നാളികേര മേഖലക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കണം. വിദ്യാഭ്യാസ വായ്പക്ക് വിദ്യാ൪ഥി പഠിക്കുന്ന കാലത്തെ പലിശ ഒഴിവാക്കണമെന്നും  കേന്ദ്രം നടപ്പാക്കിയ പലിശ സബ്സിഡി പദ്ധതിയിൽ 2009 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പയെടുത്ത വിദ്യാ൪ഥികളെയും ഉൾപ്പെടുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.