ചെന്നൈ: സമഗ്രമായ ജൻലോക്പാൽ ബിൽ നടപ്പാക്കാൻ കേന്ദ്രം തയാറായില്ളെങ്കിൽ ജനുവരി ഒന്നുമുതൽ ജയിൽ നിറക്കൽ പോരാട്ടം നടത്തുമെന്ന് അണ്ണാ ഹസാരെ. ജൻലോക്പാലിന് പിന്തുണ തേടി ചെന്നൈ പച്ചയപ്പ കോളജ് ഗ്രൗണ്ടിൽ വൈകീട്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നല്ല ലോക്പാൽ ഉണ്ടാവില്ളെന്ന് ബോധ്യമായിരിക്കുകയാണ്. ശക്തമായ ലോക്പാലിനു വേണ്ടി ഡിസംബ൪ 27 മുതൽ ദൽഹിയിൽ നിരാഹാര സത്യഗ്രഹം നടത്തും. എന്നിട്ടും കേന്ദ്രസ൪ക്കാറിന് ബുദ്ധിയുദിക്കുന്നില്ളെങ്കിൽ ജനുവരി ഒന്നിന് പുതുവ൪ഷപ്പിറവി മുതൽ പോരാട്ടം പുതിയ അധ്യായത്തിലേക്ക് കടക്കും. രാജ്യത്തിനു വേണ്ടി ജയിൽവാസമനുഷ്ഠിക്കുന്നത് അലങ്കാരമായി കരുതും.
ജനുവരി ഒന്നു മുതൽ രാജ്യത്തെ മുഴുവൻ ജയിലുകളും നിറക്കാൻ തയാറാവണമെന്ന് ഹസാരെ യുവാക്കളോട് ആഹ്വാനം ചെയ്തു.
രാജ്യത്തിനു വേണ്ടി ജീവനോടെ ഇരിക്കണമോ ജീവത്യാഗം ചെയ്യണമോ എന്ന ചോദ്യമാണ് ഇപ്പോൾ തൻെറ മുന്നിലുള്ളത്. ജീവിക്കുകയാണെങ്കിൽ അത് ജനങ്ങൾക്കൊപ്പമായിരിക്കും. മരിക്കുകയാണെങ്കിലും അത് ജനങ്ങൾക്കു വേണ്ടിയായിരിക്കും -അദ്ദേഹം പറഞ്ഞു.രാജ്യത്തിൻെറ വള൪ച്ചക്ക് തടസ്സം നിൽക്കുന്ന അഴിമതിയെ ഇല്ലാതാക്കാൻ യുവാക്കൾക്ക് കഴിയും. കിടക്കാൻ ഒരു കട്ടിലും ഭക്ഷണം കഴിക്കാൻ ഒരു പിഞ്ഞാണവും മാത്രം സ്വന്തമായുള്ള തനിക്ക് ഈ പ്രായത്തിലും അഴിമതിക്കാരായ ആറ് കേന്ദ്രമന്ത്രിമാരെ വീട്ടിലേക്കയക്കാൻ സാധിച്ചെങ്കിൽ രാജ്യത്തെ യുവാക്കൾ വിചാരിച്ചാൽ എത്ര അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ കഴിയുമെന്ന് ഹസാരെ ചോദിച്ചു.
ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, കിരൺ ബേദി എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.