പൊള്ളാച്ചി: ഷൂട്ടിങ് ലൊക്കേഷൻ നോക്കാനെത്തിയ സംവിധായകൻ അടക്കമുള്ള മലയാള സിനിമാ സംഘത്തെ തമിഴ്‌നാട്ടിൽ തടഞ്ഞു. മുല്ലപ്പെരിയാ൪ വിഷയം ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ വൈശാഖൻ അടക്കമുളളവരെ എംഡിഎംകെ പ്രവ൪ത്തക൪ പൊള്ളാച്ചിയിൽ തടഞ്ഞത്.
'മല്ലുസിങ്ങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ നോക്കാൻ എത്തിയതായിരുന്നു സിനിമാ സംഘം. വിവരമറിഞ്ഞെത്തിയ തമിഴ്‌നാട് പൊലീസ് സംഘത്തെ സുരക്ഷിതമായി കേരളത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ശനിയാഴ്ച എം.എ.നിഷാദിന്റെ 'നമ്പ൪ 66 മധുര ബസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങും മുല്ലപ്പെരിയാ൪ വിഷയം ചൂണ്ടികാട്ടി എംഡിഎംകെ പ്രവ൪ത്തക൪ തടസ്സപ്പെടുത്തിയിരുന്നു. സിനിമയുടെ അണിയറപ്രവ൪ത്തകരെ മ൪ദ്ദിക്കാനും മറ്റും ശ്രമമുണ്ടാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.