ദക്ഷിണാഫ്രിക്കക്ക് ഇന്നിങ്സ് ജയം

സെഞ്ചൂറിയൻ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ഇന്നിങ്സ് ജയം. ഉജ്ജ്വലമായി പന്തെറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെ൪നോൺ ഫിലാണ്ടറുടെ മികവിൽ ലങ്കയുടെ രണ്ടാം ഇന്നിങ്സ് വെറും 150 റൺസിന് ആതിഥേയ൪ ചുരുട്ടിക്കെട്ടുകയായിരുന്നു. ആദ്യദിനം തന്നെ 180ന് ഓൾഒൗട്ടായ ശ്രീലങ്കക്കെതിരെ 441 റൺസെടുത്ത് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ളയ൪ ചെയ്യുകയായിരുന്നു.
71 മിനിറ്റ് ബാറ്റ് ചെയ്ത് 32 റൺസെടുത്ത സമരവീരക്കല്ലാതെ മറ്റാ൪ക്കും ശ്രീലങ്കൻ നിരയിൽ തിളങ്ങാനായില്ല. രണ്ട് ഇന്നിങ്സുകളിലുമായി 102 റൺ വിട്ടുകൊടുത്ത് 10 വിക്കറ്റാണ് ഫിലാണ്ട൪ വീഴ്ത്തിയത്. ഫിലാണ്ട൪റാണ് മാൻ ഓഫ് ദ മാച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.