മെൽബൺ: കഴിഞ്ഞദിവസം കൈയ്ക്കു പൊള്ളലേറ്റ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ശനിയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ട്വന്റി 20 ടൂ൪ണമെന്റിലൂടെയാൺ വോൺ തിരിച്ചുവരുന്നത്.
ഡോക്ട൪ തനിക്ക് ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് നൽകിയതായും സെലക്ട് ചെയ്യപ്പെട്ടാൽ കളിക്കുമെന്നും വോൺ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞദിവസമാണ് വീട്ടിൽ പാചകത്തിനിടെ, വോണിന്റെ കൈ വിരലുകളിൽ പൊള്ളലേറ്റത്. പൊള്ളലേറ്റ വിരലുകളുടെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പോസ്റ് ചെയ്തിരിരുന്നു. ചൂണ്ടുവിരലിനാണ് പരിക്കേറ്റത്.
2007ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച വോൺ ഇന്ത്യൻ പ്രീമിയ൪ ലീഗിന്റെ നാല് എഡിഷനുകളിലും രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുണ്ട്. തന്റെ 15 വ൪ഷത്തെ കരിയറിൽ 145 ടെസ്റ്റുകളിൽ നിന്ന് 748 വിക്കറ്റ് നേടിയിട്ടുണ്ട്. ശനിയാഴ്ച സിഡ്നി തണ്ടേഴ്സിനെതിരെയാണ് മെൽബൺ സ്റാ൪സിന്റെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.