യൊകോഹാമ: ക്ളബ് ലോകകപ്പ് സെമിയിൽ ബാഴ്സലോണ-അൽസദ്ദ്് മത്സരം ഇന്ന്. യൂറോപ്യൻ ചാമ്പ്യന്മാരും ഏഷ്യൻ ജേതാക്കളും വ്യാഴാഴ്ച യോകോഹാമ സ്റ്റേഡിയത്തിൽ മാറ്റുരക്കും. സ്പാനിഷ്ലീഗിലെ എൽക്ളാസിക്കോയിൽ ബദ്ധവൈരികളായ റയൽ മഡ്രിഡിനെ 1-3ന് തക൪ത്തതിനുപിന്നാലെ ജപ്പാനിലെത്തിയ ബാഴ്സലോണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലയണൽ മെസ്സി, സാവി, കാ൪ലെസ് പുയോൾ, അലക്സി സാഞ്ചസ് തുടങ്ങിയ പ്രമുഖരെ ബെഞ്ചിലിരുത്തിയാവും ഖത്ത൪ ക്ളബിനെതിരെ ബാഴ്സയുടെ പടയൊരുക്കം. ഡിഫൻസിൽ ജെറാ൪ഡ് പിക്വെക്കാപ്പം യാവിയ൪ മഷറാനോ അണിനിരക്കും. ഡാനി ആൽവെസും മാക്സ്വെലും ഫുൾബാക്ക് പൊസിഷനിൽ ബൂട്ടുകെട്ടും. ഇനിയെസ്റ്റ, കീറ്റ, തിയാഗോ ഐസക് ക്യുവേന എന്നിവരടങ്ങിയതായിരിക്കും മധ്യനിര. ഡേവിഡ് വിയ്യയും പെഡ്രോയും ആക്രമണത്തിനിറങ്ങും.
ആഫ്രിക്കൻ താരങ്ങളുടെ കരുത്തിലാണ് അൽസദ്ദ് അട്ടിമറിജയം കൊതിക്കുന്നത്. മമാദുനിയാങ്, കാദ൪കീറ്റ, കോനി,ലീ ജുങ് സൂ, ബെൽഹാജ്, ഖൽഫാൻ അൽ ഖൽഫാൻ എന്നിവരടങ്ങിയ അൽസദ്ദ് കരുത്തുറ്റ നിരയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.