ദക്ഷിണാഫ്രിക്കയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് മരണം

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയ്ക്കു സമീപം ചെറുവിമാനം കാറിനു മുകളിൽ തക൪ന്നുവീണ് രണ്ട് പേ൪ മരിച്ചു. സംഭവത്തിൽ മൂന്നു പേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രയാണ് സംഭവം.

സപാക്ക് സമീപം പ്രവ൪ത്തിക്കുന്ന പൈലറ്റ് പരിശീലനകേന്ദ്രത്തിലെ വിമാനമാണ് അപകടത്തിൽപെട്ടത്. മരിച്ച രണ്ട് പേരും വിമാനത്തിലെ ് പൈലറ്റുമാരാണ്.  കാറിലുണ്ടായിരുന്ന മൂന്നുപേരെ ഗുരുതരമായ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുട൪ന്ന് ആ൪55 പാതയിൽ ഗതാഗതം തടസപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.