അരുണ്‍കുമാറിനെതിരെ വിഷ്ണുനാഥ് മൊഴി നല്‍കി; ആരോപണങ്ങള്‍ ആവര്‍ത്തിച്ചു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻെറ മകൻ അരുൺകുമാറിനെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന നിയമസഭാ സമിതി മുമ്പാകെ പി.സി. വിഷ്ണുനാഥ് എം.എൽ.എ മൊഴി നൽകി. നിയമസഭയിലും പുറത്തും നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ആവ൪ത്തിച്ച വിഷ്ണുനാഥ് അതുസംബന്ധിച്ച രേഖകൾ കൈമാറി.

 


സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ ഐ.സി.ടി അക്കാദമി തുടങ്ങണമെന്ന കേന്ദ്ര നി൪ദേശം ലംഘിച്ച് ഐ.എച്ച്.ആ൪.ഡിയെ പങ്കാളിയാക്കിയതുവഴി സ്ഥാപനംതന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് വിഷ്ണുനാഥ് മൊഴി നൽകി. ഐ.എച്ച്.ആ൪.ഡിയെ പങ്കാളിയാക്കിത് അരുൺകുമാറിനെ ഡയറക്ട൪ ആക്കുന്നതിനായിരുന്നു. അക്കാദമിക്കാവശ്യമായ 76 ശതമാനം ഫണ്ട് സ്വകാര്യ ഐ.ടി.സ്ഥാപനങ്ങളിൽനിന്നും 24 ശതമാനം ഫണ്ട് കേന്ദ്ര, സംസ്ഥാന വിഹിതമായും കണ്ടെത്തുമെന്നാണ് 2008ൽ പുറത്തിറക്കിയ ഉത്തരവിൽ സ൪ക്കാ൪ വ്യക്തമാക്കിയിരുന്നത്. കെ. ബിജു എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്ഥാപനത്തിൻെറ സ്പെഷൽ ഓഫിസറായും നിയോഗിച്ചിരുന്നു. അക്കാദമിയുടെ പ്രവ൪ത്തനത്തിന് കേന്ദ്രം 2 .6 കോടി അനുവദിച്ചുവെങ്കിലും ചെലവഴിച്ചില്ല. തമിഴ്നാട്ടിൽ അക്കാദമി അനുവദിച്ചത് കേരളത്തിന് അനുവദിച്ചതിന് ശേഷമാണെങ്കിലും പ്രവ൪ത്തനം ആരംഭിച്ചുകഴിഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനാൽ കേരളത്തിൽ ഇതുവരെ അക്കാദമി തുടങ്ങാൻ സാധിച്ചിട്ടില്ല. സ്പെഷൽ ഓഫിസ൪ ആയിരുന്ന കെ. ബിജുവിനെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന വിഷ്ണുനാഥിൻെറ ആവശ്യവും സമിതി അംഗീകരിച്ചു.

 


അരുൺകുമാറിനെ ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിട്ടില്ളെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വിഷ്ണുനാഥ് മൊഴിനൽകി.
അഡീഷനൽ ഡയറക്ടറും ജോയൻറ് ഡയറക്ടറും ആയി നിയമിക്കപ്പെടുന്നതിന് ആവശ്യമായ യോഗ്യത അരുൺകുമാറിന് ഇല്ല. അഡീഷനൽ ഡയറക്ടറായി നിയമിക്കുന്നതിന് ഏഴുവ൪ഷത്തെയും ജോയൻറ് ഡയറക്ടറാക്കുന്നതിന് പത്ത് വ൪ഷത്തെയും അധ്യാപന പരിചയം ആവശ്യമാണ്. അരുൺകുമാറിന് ഈയോഗ്യത ഇല്ലായിരുന്നതിനാൽ സ്പെഷൽ റൂൾ ഭേദഗതി വരുത്തി നിയമിക്കുകയായിരുന്നു.
അരുണിന്അധ്യാപക യോഗ്യത ഇല്ളെന്ന് തെളിയിക്കുന്നതിന്  കംപ്ട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലിൻെറ രേഖകളും പിഎച്ച്.ഡി രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് കാരണമായി കേരള സ൪വകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനത്തിൻെറ പക൪പ്പും വിഷ്ണുനാഥ് ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.