ജമ്മു -കശ്​മീർ ലഫ്​. ഗവർണർ ജി.സി. മുർമു രാജി​വെച്ചു

ശ്രീനഗർ: ജമ്മു-കശ്​മീർ ലഫ്​റ്റനൻറ്​ ഗവർണർ ജി.സി. മുർമു രാജിവെച്ചു. ആകാശവാണിയാണ്​ ഇക്കാര്യം റിപോർട്ട്​ ചെയ്​തത്​​. രാജേഷ്​ മെഹർ ആയിരിക്കും പുതിയ ലഫ്​. ഗവർണർ എന്നാണ്​ വിവരം. മുർമുവിനെ കം​പ്​ട്രോളർ ആൻഡ്​ ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി നിമിച്ചേക്കുമെന്നും സ്​ഥിരീകരിക്കാത്ത റിപോർട്ടുണ്ട്​. നിലവിൽ സി.എ.ജിയായിരുന്ന രാജീവ്​ മെഹ്​റിഷി ആഗസ്​റ്റ്​ ഏഴിന്​ വിരമിച്ചിരുന്നു​. ഇൗ ഒഴിവിലേക്കാണ്​ ഇദ്ദേഹത്തെ നിയമിക്കുന്നതെന്നാണ്​ വിവരം.

1985 ഗുജറാത്ത്​ കേഡർ ​െഎ.എ.എസ്​. ഉദ്യോഗസ്​ഥനായ മുർമുവിനെ 2019 ഒക്​ടോബറിലാണ്​ കേന്ദ്ര സർക്കാർ ജമ്മു-കശ്​മീരി​െൻറ ലഫ്​. ഗവർണറായി നിയമിക്കുന്നത്​. കശ്​മീരി​െൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത കളഞ്ഞ്​ ഒരു വർഷം തികയുന്ന ദിനത്തിലാണ്​​ രാജിയെന്നതും യാദൃശ്ചികമായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.