ഡൽഹി ആരോഗ്യമന്ത്രിയുടെ കോവിഡ്​ മുക്തനായി

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ രോഗമുക്തനായി. കോവിഡ്​ പരിശോധന ഫലം നെഗറ്റീവായതിനാൽ വെള്ളിയാഴ്​ചതന്നെ അദ്ദേഹം ആശുപത്രിവിടുമെന്നാണ്​ വിവരം.

ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന്​ ഇദ്ദേഹ​െത്ത പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കിയിരുന്നു. തുടർന്ന്​ അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 55 കാരനായ മന്ത്രിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന വിവരം ഡോക്​ടർമാർ നേരത്തേ അറിയിച്ചിരുന്നു.  

Tags:    
News Summary - Delhi Health Minister Satyendar Jain recovers from COVID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.