വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി

ഒക്ടോബര്‍ 15 മുതല്‍ കോളേജുകള്‍ തുറക്കാന്‍ ആന്ധ്രാ പ്രദേശ്

അമരാവതി: ഒക്ടോബര്‍ 15 മുതല്‍ കോളേജുകള്‍ തുറക്കാന്‍ ഒരുങ്ങി ആന്ധ്രാ പ്രദേശ്. മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുകയും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് കോളേജുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്.

യോഗത്തില്‍, സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. ക്രമക്കേട് നടത്തുന്ന കോളേജുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ആകെ എന്റോള്‍മെന്റ് അനുപാതം 90 ശതമാനമായി ഉയര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

അഡ്മിഷന്‍ സമയത്ത് ഹോണേഴ്‌സ് ഡിഗ്രിയാണോ, ജനറല്‍ ഡിഗ്രിയാണോ എന്ന് വിദ്യാര്‍ഥി തീരുമാനിക്കണം. മൂന്ന്, അല്ലെങ്കില്‍ നാലു വര്‍ഷത്തെ ഹോണേഴ്‌സ് ഡിഗ്രി എടുക്കുമ്പോള്‍ വിദ്യാര്‍ഥി പത്ത് മാസത്തെ അപ്രന്റിസ്ഷിപ്പിന് ചേരണം. അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍, നൈപുണ്യ വികസന കോഴ്‌സുകള്‍ ആരംഭിക്കണം. പാദെരു ഗ്രാമത്തില്‍ ട്രൈബല്‍ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി അനുമതി നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.