Posted On
date_range Updated On
date_range പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 49 പൈസയും കുറച്ചു. രണ്ട് മാസത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വില കുറക്കുന്നത്. പുതിയ നിരക്കനുസരിച്ച് വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 64.76 രൂപയും ഡീസലിന് 54.70 രൂപയുമാണ് വില. 65.65, 55.19 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഡല്‍ഹിയിലെ പഴയ വില. ജൂണ്‍ 16ന് പെട്രോള്‍ വില അഞ്ചു പൈസയും ഡീസലിന് 1.26 രൂപയും കൂട്ടിയിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന വിലയിലുണ്ടായ കുറവും ഡോളര്‍-രൂപ വിനിമയത്തിലുണ്ടായ വ്യതിയാനവുമാണ് നിരക്ക് നേരിയ തോതില്‍ കുറക്കാന്‍ ഇടയാക്കിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധന വിലയിലുണ്ടായ കുറവും ഡോളര്‍-രൂപ വിനിമയത്തിലുണ്ടായ വ്യതിയാനവുമാണ് നിരക്ക് നേരിയ തോതില്‍ കുറക്കാന്‍ ഇടയാക്കിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.