ലഖ്നോ: നിഗൂഢമായി തുടരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനകഥകളില്‍ ഒന്നായ ഗുംനാമി ബാബ എന്ന സന്യാസിയെക്കുറിച്ചന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏകാംഗ കമീഷനെ നിയമിച്ചു. റിട്ട. ജസ്റ്റിസ് വിഷ്ണു സഹായിയെ കമീഷനായി നിയമിച്ചുവെന്നും ആറുമാസത്തിനകം കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംസ്ഥാനത്തെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദോബശിഷ് പാണ്ഡ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.
1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നു കരുതുന്ന നേതാജി ഗുംനാമി ബാബ എന്ന സന്യാസിയുടെ വേഷത്തില്‍ പിന്നെയും പതിറ്റാണ്ടുകളോളം ജീവിച്ചിരുന്നതായാണ് ചിലര്‍ വിശ്വസിക്കുന്നത്. 1980കളില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയിലും തുടര്‍ന്ന് ഫൈസാബാദിലും ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു എന്നാണ് അവകാശവാദം.
1985ല്‍ ഗുംനാമി ബാബയുടെ മരണത്തോടെ നേതാജിയുടെ ബന്ധുക്കള്‍ ഇതിലെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.