അജിത്ത് ജോഗി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു ;പുതിയ പാര്‍ട്ടി തിങ്കളാഴ്ച്ച

റായ്പൂര്‍: ഛത്തിസ്്ഢ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അജിത്ത് ജോഗി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്‍െറ അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. തിങ്കളാഴ്ച്ച തന്‍െറ മണ്ഡലമായ മാര്‍വാഹിയില്‍  പോയി പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചതിന് ശേഷം  പുതിയ പാര്‍ട്ടിയെ കുറിച്ച് തീരുമാനം എടുക്കും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച അജിത്ത് ജോഗിക്കെതിരെ നടപടിയെടുക്കുമെന്ന് ഛത്തിസ്്ഢ് പി.സി.സി ജനറല്‍ സെക്രട്ടറി നിതിന്‍ ത്രിവേദി പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ അജിത്ത് ജോഗിയെ മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. അജിത്ത് ജോഗി പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായേക്കും. പ്രവര്‍ത്തക സമിതിയിലെ സ്ഥിരം  ക്ഷണിതാവ്,എ.ഐ.സി.സി വക്താവ് തുടങ്ങിയ സ്ഥാനങ്ങളായിരുന്നു അജിത്ത് ജോഗി കോണ്‍ഗ്രസില്‍ വഹിച്ചിരുന്നത്.മുഖ്യമന്ത്രി രമണ്‍ സിങിനെ പരാജയപ്പെടുത്താന്‍ തന്‍െറ പുതിയ പാര്‍ട്ടിക്ക് മാത്രമേ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004 ല്‍ ഉണ്ടായ അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട അജിത്ത് ജോഗി പിന്നീട് വീല്‍ ചെയറിലിരുന്നാണ് പാര്‍ട്ടിയെ നയിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.