ഖത്തറുമായി മൂന്ന് ധാരണപത്രങ്ങള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യ-ഖത്തര്‍ സഹകരണം കൂടുതല്‍ ശക്തമാക്കാനുതകുന്ന മൂന്ന് ധാരണപത്രങ്ങള്‍ക്ക്  കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  നൈപുണ്യവികസനത്തിനും യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമാണ് ഒരു കരാര്‍. ഇത് ഇന്ത്യന്‍ യുവജനങ്ങളുടെ തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.  കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനാണ് അടുത്ത കരാര്‍.  
കസ്റ്റംസ് കുറ്റകൃത്യങ്ങള്‍  തടയാനും  അന്വേഷണത്തിന്  ആവശ്യമായ വിവരങ്ങള്‍ ഉടനടി ലഭ്യമാക്കാനും ഇതില്‍ വ്യവസ്ഥയുണ്ടാകും. വ്യാപാരം സുഗമമാക്കാനും തമ്മിലുള്ള ചരക്കുനീക്കം കാര്യക്ഷമമാക്കാനും ഉടമ്പടി വഴിയൊരുക്കും. ഇരു രാജ്യങ്ങള്‍ക്കും  പ്രയോജനപ്പെടുന്ന രീതിയില്‍ വിനോദസഞ്ചാര മേഖലയിലെ വൈദഗ്ധ്യം, പ്രസിദ്ധീകരണങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ കൈമാറാനാണ് അടുത്ത ധാരണപത്രം.
വിനോദസഞ്ചാര മേഖലയില്‍ പൊതു-സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇതു തുണക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.