ഡൽഹിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ മകൾ മരിച്ച നിലയിൽ

ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ 22 വയസ്സുള്ള മകൾ മരിച്ച നിലയിൽ. സൗത്ത് ഡൽഹിയിലെ അമർ കോളനിയിലാണ് സംഭവം. സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. സംഭവസമയത്ത് പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്ത് പോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്.

സംഭവത്തിന് പിന്നിൽ വീട്ടുജോലിക്കാരനായ 19 കാരനെന്നാണ് നിഗമനം. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതായി വീട്ടുകാർ അറിയിച്ചു. കൊലപാതകത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേ സമയം പെൺകുട്ടിയുടെയും കുടുംബത്തിന്‍റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

Tags:    
News Summary - Daughter of senior civil service officer found dead in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.