ന്യൂഡല്‍ഹി: വ്യാഴാഴ്ച അന്തരിച്ച പ്രമുഖ എഴുത്തുകാരി മഹാശ്വേത ദേവിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ അബദ്ധ ട്വീറ്റ്. അവരുടെ ‘പ്രഥം പ്രതിസ്തുതി’, ‘ബകുള്‍ കഥ’ എന്നീ രചനകള്‍ മറക്കാനാവില്ളെന്നും മഹാശ്വേത ദേവിജിക്ക് തന്‍െറ ആദരാഞ്ജലികള്‍ എന്നുമാണ് സുഷമ ട്വീറ്റ് ചെയ്തത്. എന്നാല്‍, ഈ രണ്ടു കൃതികളുമെഴുതിയത് മഹാശ്വേത ദേവിയല്ല. മറ്റൊരു പ്രശസ്ത ബംഗാളി എഴുത്തുകാരി ആശപൂര്‍ണ ദേവിയുടെ രചനകളാണിവ. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായതോടെ ട്വീറ്റ് ഒഴിവാക്കി. എന്നാല്‍, അബദ്ധം മനസ്സിലാക്കി ചിത്രം ശേഖരിച്ചുവെച്ചവര്‍ അതുമായി വിമര്‍ശം തുടര്‍ന്നു. നേരത്തേ റമദാന്‍ പ്രമാണിച്ച് ഇന്ത്യക്കാരുള്‍പ്പെടെയുള്ള തടവുകാരെ മോചിപ്പിച്ച ഖത്തര്‍ അമീറിന്‍െറ നടപടി മോദിയുടെ ക്രെഡിറ്റിലാക്കി സുഷമ ഇട്ട ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.