95 ശതമാനം സർവീസുകൾ പുനഃസ്ഥാപിച്ചെന്ന് ഇൻഡിഗോ; ഡിസംബർ പത്തോടെ സാധാരണ നിലയിലാകും

ന്യൂഡൽഹി: ആറ് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തങ്ങൾ 95 ശതമാനം സർവീസുകൾ പുനഃസ്ഥാപിച്ചുവെന്ന് ഇൻഡിഗോ. 1500ഓളം ഫ്ലൈറ്റുകൾ 135 ടെസ്റ്റിനേഷനുകളിൽ പറന്നു തുടങ്ങിയെന്ന് കമ്പനി അറിയിച്ചു. റീബൂട്ടിന്‍റെ ഭാഗമായാണ് ശനിയാഴ്ച 700 ഫ്ലൈറ്റുകൾ മാത്രം സർവീസ് നടത്തിയതെന്ന് കമ്പനി പറഞ്ഞു. ഡിസംബർ പത്തോടെ സർവീസ് പൂർണമായും പുനഃസ്ഥാപിച്ച് സാധാരണ ഗതിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കമ്പനിക്കെതിരെ നിയന്ത്രണങ്ങളും വിമർശനങ്ങളും വർധിച്ചു വരുന്നതിനിടെയാണ് വീണ്ടും തിരിച്ചു വരവിന് ശ്രമിക്കുന്നത്. വ്യാപകമായി സർവീസുകൾ റദ്ദാക്കിയത് വിമർശനങ്ങൾക്ക് കാരണമാവുകയും കമ്പനി സി.ഇ.ഒ പീറ്റർ എൽബേഴ്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - IndiGo says 95 percent of services restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.