പൂണെയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ളാബ് തകർന്ന് ഒമ്പത് മരണം

പൂണെ: പൂണെയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ളാബ് തകർന്ന വീണ് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.  കെട്ടിടത്തിന്‍റെ14ാം നിലയിൽ നിന്ന് സ്ളാബുകൾ അടർന്നുവീണാണ് മരണം സംഭവിച്ചത്. പൂനെയിലെ ബലേവാദി ഏരിയയിൽ ഇന്ന് രാവിലെയാണ് സംഭവം.

അപകടസ്ഥലത്ത് നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

പാർക്ക് എക്സ്പ്രസ് പാർപ്പിടസമുച്ചയത്തിലെ 14ാം നിലയിലാണ് അപകടമുണ്ടായത്. സംഭവസമയത്ത് 15 തൊഴിലാളികൾ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫയർ ഫോഴ്സും ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണോ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.