പ്രഭാകർ റാവു
ഹൈദരാബാദ്: ഫോൺ ചോർത്തൽ കേസിൽ പ്രതിയായ തെലങ്കാന മുൻ സ്പെഷൽ ഇന്റലിജൻസ് ബ്യൂറോ (എസ്.ഐ.ബി) മേധാവി ടി. പ്രഭാകർ റാവു സുപ്രീംകോടതി നിർദേശപ്രകാരം വെള്ളിയാഴ്ച പൊലീസിൽ കീഴടങ്ങി. ചില എസ്.ഐ.ബി ഉദ്യോഗസ്ഥർ രാഷ്ട്രീയ ആവശ്യങ്ങൾക്കായി പൗരന്മാരെ നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നാണ് കേസ്. ഇത് മറച്ചുവെക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് ഇന്റലിജൻസ് വിവരങ്ങൾ നീക്കി. വിവരങ്ങൾ നീക്കിയതിനും ഫോൺ ചോർത്തിയതിനും 2024 മാർച്ചിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. ബി.ആർ.എസ് ഭരണകാലത്താണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.