ന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) തുടങ്ങിയവക്ക് പകരമായി ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ സ്ഥാപിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം.
നേരത്തേ ഉന്നത വിദ്യാഭ്യാസ കമീഷൻ ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്ത ബില്ലിന് നിലവിൽ ‘വികസിത് ഭാരത് ശിക്ഷ അധിക്ഷൺ ബിൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. യു.ജി.സി, എ.ഐ.സി.ടി.ഇ, നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവക്ക് പകരമായി ഏകീകൃത ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ സ്ഥാപിക്കണമെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസത്തെ ഏകീകൃത നിയന്ത്രണ സ്ഥാപനമായി രൂപവത്കരിക്കാനാണ് കമീഷൻ നിർദേശം. എന്നാൽ, മെഡിക്കൽ-നിയമ വിദ്യാഭ്യാസം ഇതിന് കീഴിൽ വരില്ല. നിയന്ത്രണം, അക്രഡിറ്റേഷൻ, പ്രഫഷനൽ മാനദണ്ഡങ്ങൾ നിശ്ചയിക്കൽ തുടങ്ങി മൂന്ന് ചുമതലകളാണ് പ്രധാനമായും റെഗുലേറ്ററിനുണ്ടാകുക. ധനസഹായത്തിനുള്ള സ്വയംഭരണാവകാശം ഭരണ മന്ത്രാലയത്തിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.