ഇന്തോനേഷ്യയില്‍ ഇന്ത്യാക്കാരന്‍റെ വധശിക്ഷ ഇന്ന്; രക്ഷിക്കാനുള്ള അവസാന ശ്രമങ്ങളിലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരനെ രക്ഷിക്കാനുള്ള അവസാനശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാറെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്.  മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ഗുല്‍ദീപ് സിങ് എന്ന ഇന്ത്യക്കാരന്‍്റെ വധശിക്ഷ ഇന്ന് നടപ്പാക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ഗുല്‍ദീപിന്‍െറ വധശിക്ഷ ഒഴിവാക്കാനായി അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണെന്ന് സുഷമ സ്വരാജ് ട്വിറ്റിലൂടെ അറിയിച്ചു.

2004 ല്‍ ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന കടത്തിയെന്ന കുറ്റത്തിനാണ് 48 കാരനായ ഗുല്‍ദീപ് സിങ്ങിന് വധശിക്ഷ വിധിച്ചത്.  പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുല്‍ദീപ് വിദേശികളായ മറ്റ് 14 പേര്‍ക്കൊപ്പമാണ് പിടിയിലായത്. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ ഇതിനു മുമ്പ് നടപ്പാക്കി കഴിഞ്ഞു. നുസകാംബാന്‍ഗാന്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക.  
മയക്കുമരുന്ന് കള്ളക്കടത്തുകള്‍ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ വധശിക്ഷ താല്‍ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്ന്  മൂന്ന് വര്‍ഷം മുമ്പ് തിരികെ കൊണ്ടുവരികയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.