?????????? ?????????????? ??????????? ?????????????? ?????????? ?????????? ???????????

കശ്​മീരിൽ പെല്ലറ്റ്​ പ്രയോഗം നിർത്താനാവില്ല; സി.ആർ.പി.എഫ്​ തലവൻ

ശ്രീനഗർ:  ജമ്മു കശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്താനാകില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സി.ആർ.പി.എഫ്​) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ പ്രതിരോധമാണ് പെല്ലറ്റ് പ്രയോഗം. ലോകത്ത് ലഭ്യമായ, ഏറ്റവും കുറവ് പരുക്കേല്‍പ്പിക്കുന്ന പെല്ലറ്റ് ഗണ്‍ മോഡലുകളെ കുറിച്ച് സേന അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

ജനങ്ങള്‍ക്ക് നേരെയുള്ള പെല്ലറ്റ് പ്രയോഗം ഒഴിവാക്കണമെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്  സി.ആർ.പി.എഫ്​ ഡയറക്ടറുടെ പ്രതികരണം. പെല്ലറ്റ് പ്രയോഗത്തില്‍ കുട്ടികളടക്കം നിരവധി കശ്മീരികളുടെ കണ്ണുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

നിരവധി പേര്‍ക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേതുടര്‍ന്ന് പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്ന ആവശ്യം രാജ്യത്ത്​ ശക്തമായിരുന്നു. മുട്ടിന് താഴെ പ്രയോഗിക്കാനായിരുന്നു സി.ആർ.പി.എഫ് അംഗങ്ങളോട് നിര്‍ദേശിച്ചിരുന്നത്​. കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായപ്പോഴും ജവാന്‍മാരുടെ ജീവന്‍ അപകടത്തിലായ ഘട്ടത്തിലുമാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സേന നിര്‍ബന്ധിതരായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.