കശ്മീര്‍ സംഘര്‍ഷമയഞ്ഞു; കര്‍ഫ്യൂ തുടരുന്നു

ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന അഞ്ചു ജില്ലകളിലും ശ്രീനഗറിലെ ചില ഭാഗങ്ങളിലും കര്‍ഫ്യൂവും മറ്റു നിയന്ത്രണങ്ങളും നീങ്ങിയില്ല.  തിങ്കളാഴ്ച താഴ്വരയില്‍ പൊതുവെ സ്ഥിതിഗതികള്‍ സമാധാനപരമായിരുന്നു. അനന്ത്നാഗ്, കുല്‍ഗാം, കുപ്വാര, പല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലും ശ്രീനഗറിലെ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കര്‍ഫ്യൂ. സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട അനന്ത്നാഗ് ജില്ലയില്‍ തിങ്കളാഴ്ച മാര്‍ച്ചിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.  

വിലക്ക് ലംഘിച്ച് മാര്‍ച്ചിന് ശ്രമിച്ച ഹുര്‍റിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലിഷാ ഗീലാനി, മീര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലാല്‍ ചൗക്കില്‍ നടക്കുന്ന മാര്‍ച്ചിന് പുറപ്പെടാനൊരുങ്ങിയ ഇവരെ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട അനന്ത്നാഗ് ജില്ലയില്‍ തിങ്കളാഴ്ച മാര്‍ച്ചിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.  വിലക്ക് ലംഘിച്ച് മാര്‍ച്ചിന് ശ്രമിച്ച ഹുര്‍റിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലിഷാ ഗീലാനിയെ പൊലീസ് അറസ്റ്റ്ചെയ്തു. ബുധനാഴ്ച കുല്‍ഗാം ജില്ലയിലും മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.