ബീഫ്​ കഴിച്ചതി​െൻറ പേരിൽ കർണാടകയിൽ ദലിതുകളെ ആക്രമിച്ചു

ബാംഗ്ലൂർ: ബീഫ്​ കഴിച്ചെന്ന് ആരോപിച്ച്​ കർണാടകയിൽ നാലു ദലിത്​ യുവാക്കളെ  ബജ്​റംഗ്​ദൾ പ്രവർത്തകർ ആക്രമിച്ചു. കർണാടകയിലെ ചിക്കമംഗളൂരുവിലാണ്​ സംഭവം. ഗുജറാത്തിലെ ഉനയില്‍ പശുവിന്‍റെ തുകല്‍ ഉരിഞ്ഞെന്ന് ആരോപിച്ച് നാല് ദലിത് യുവാക്കളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിച്ചതി​െൻറ ഞെട്ടൽ മാറുന്നതിന്​ മുമ്പാണ്​ ബജ്​റംഗ്​ദൾ പ്രവർത്തകരുടെ ഇൗ അഴിഞ്ഞാട്ടം. പൊലീസി​െൻറ സാന്നിധ്യത്തിലായിരുന്നു അക്രമം.

ജുലൈ 17നായിരുന്നു സംഭവം. അക്രമത്തിനിരയായ അഞ്ചുപേരും കര്‍ഷകരാണ്. ആക്രമണത്തിൽ ബലരാജി​െൻറ കൈക്കും സന്ദീപി​െൻറ കാലിലും ഒടിവുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും പൊലീസി​െൻറ അനാസ്ഥയും കാരണം വിവരം പുറത്തു വന്നിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിവരം ഇപ്പോള്‍ പുറത്തുവന്നത്.

പശുവിനെ മോഷ്ടിച്ചതാണല്ലേ എന്ന് ആക്രോശിച്ചായിരുന്നു അക്രമം. മര്‍ദനത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാനുള്ള ഒരു ശ്രമവും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയുന്ന ഏഴു പ്രവർത്തകർക്കെതിരെ നടപടിയെടുത്തെങ്കിലും പിന്നീട്​ ഇവരെ വിട്ടയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.