സിദ്ദു ആപ്പിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകില്ല

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹത്തിന് തടയിട്ട് ആപ് നേതൃത്വം. സിദ്ദു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന് പറയാന്‍ കാലമായിട്ടില്ളെന്നും എന്നാല്‍, മുഖ്യപ്രചാരകനായേക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ സൂചന നല്‍കി. അഭിവാദ്യമര്‍പ്പിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിനു പിന്നാലെ കെജ്രിവാളിനെ നാട്യക്കാരന്‍ എന്ന് സിദ്ദു പരിഹസിക്കുന്ന പഴയൊരു വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ എതിരാളികള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതു കാര്യമാക്കുന്നില്ളെന്നും സിദ്ദു ഒരു നല്ല മനുഷ്യനാണെന്നും അഭിപ്രായപ്പെട്ട കെജ്രിവാള്‍ ആരായാലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ആദ്യം സാധാരണക്കാരനായി മാറണമെന്ന് ഓര്‍മിപ്പിച്ചു. ആപ് മാത്രമാണ് സിദ്ദുവിന്‍െറ മുന്നിലെ സാധ്യത എന്നാണ് ഭാര്യയും ബി.ജെ.പി എം.എല്‍.എയുമായ നവജ്യോത് കൗര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.