ഡൽഹി തെരുവുകളിൽ വിതരണം ചെയ്യാനുള്ള പുതപ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും അഡ്വ. ഹാരിസ് ബീരാന്‍ എം.പിയും ചേർന്ന് വളണ്ടിയർക്ക് കൈമാറുന്നു
ന്യൂഡല്‍ഹി: ശൈത്യത്തില്‍ തണുത്ത് വിറക്കുന്ന ഉത്തരേന്ത്യന്‍ തെരുവുകളിൽ ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആഫ്താബ്-25ന് തുടക്കം. ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും അഡ്വ. ഹാരിസ് ബീരാന്‍ എം.പിയും ചേര്‍ന്ന് ഉദ്ഘാടനം നടത്തി.
ഡല്‍ഹി തെരുവോരങ്ങളില്‍ ഭവനരഹിതരായി അന്തിയുറങ്ങുന്ന നൂറകണക്കിന് ആളുകൾക്ക് ആദ്യ ദിവസം പുതപ്പുകള്‍ വിതരണം ചെയ്തു. ജമാ മസ്ജിദ്, നിസാമുദ്ദീന്‍ ദർഗ പരിസരം, റെഡ് ഫോര്‍ട്ട്, ഓക്‍ല ഭാഗങ്ങളിൽ നടന്ന പുതപ്പ് വിതരണത്തിന് അബ്ദുല്‍ ഹാദി പെരിന്തൽമണ്ണ, സാഹില്‍ തൂണേരി നേതൃത്വം നല്‍കി.
ഉത്തര്‍ പ്രദേശിലെ ബുഡാനയില്‍ നടന്ന പുതപ്പ് വിതരണത്തിന് മന്ത്‌വാഡ ഗ്രാമ പ്രധാന്‍ അബൂ ത്വാഹിറും, റഷീദ് മൂര്‍ക്കനാടും നേതൃത്വം നല്‍കി. ബിഹാര്‍, ജമ്മു, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ തെരുവുകളിൽ കഴിയുന്നവർക്ക് അടുത്ത ദിവസങ്ങളിൽ പുതപ്പ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.