കുറ്റവാളികളുടെ പട്ടികയിൽ മോദി; ഗൂഗിളിന് നോട്ടീസ്

അലഹബാദ്: ലോകത്തെ കൊടുംകുറ്റവാളി പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ്. ഗൂഗിൾ സി.ഇ.ഒക്കും കമ്പനിയുടെ ഇന്ത്യൻ മേധാവിക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകൻ സുശീൽ കുമാർ മിശ്ര സമർപ്പിച്ച പരാതിയിൽ അലഹബാദ് കോടതിയുടേതാണ് ഉത്തരവ്.

ലോകത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ''ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ്'' എന്ന് തിരഞ്ഞാല്‍ കാണിക്കുന്ന ചിത്രങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹരജിയില്‍ പറയുന്നു.

കുറ്റവാളികളുടെ പട്ടിക തിരയുമ്പോൾ മോദിയുടെ ചിത്രം വരുന്നത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനു കത്തെഴുതിയിരുന്നു. പക്ഷേ മറുപടിയൊന്നും ലഭിച്ചില്ല. ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പൊലീസിനെയും സമീപിച്ചു. അതിനുശേഷമാണ് കോടതിയെ സമീപിച്ചതെന്നും സുശീൽ കുമാർ പരാതിയിൽ പറയുന്നു.

ഇതുസംബന്ധിച്ച വാർത്ത നേരത്തെതന്നെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗൂഗിള്‍ മാപ്പു പറയുകയും ചെയ്തിരുന്നു. ഉസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോദിയുടെ ചിത്രങ്ങളും വരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.